സൗന്ദര്യത്തിനായി അഞ്ച് സൂത്രവിദ്യകള്‍

സൗന്ദര്യത്തിനായി അഞ്ച് സൂത്രവിദ്യകള്‍

 

IMG_6518പ്രത്യേകം പരിചരണം നല്‍കേണ്ട വരണ്ട ചര്‍മ്മമാണോ നിങ്ങളുടേത്? അതോ ക്ഷീണിച്ച കണ്ണുകളാണോ? അതുമല്ലെങ്കില്‍ മുഖക്കുരു രൂപപ്പെടുന്ന കൊഴുപ്പുകൂടിയ ചര്‍മ്മമാണോ?
ഇതിനെല്ലാം പരിഹാരമുണ്ടോ? കാലവസ്ഥയും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ ധാരാളം പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരും. ഇവ പരിഹരിക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം..

1. എണ്ണമയമുള്ള ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. മുഖക്കുരുവില്‍ നിന്ന് രക്ഷ നേടാന്‍ അല്‍പം പഞ്ചസാര ചേര്‍ത്ത യോഗര്‍ട്ടുപയോഗിച്ച് ചര്‍മ്മം മസ്സാജ് ചെയ്യാം. അതുപോലെ നാരങ്ങ രണ്ടായി മുറിച്ച് അതിന്റെ അല്ലികള്‍ ഉടയും വരെ
ചര്‍മ്മത്തില്‍ ഉരസിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

2. ക്ഷീണിച്ച ചര്‍മ്മം
നിങ്ങള്‍ക്ക് ക്ഷീണമുണ്ടോ? എന്ന ചോദ്യം പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ഇതിന് കാരണം മനസ്സിനുള്ളില്‍ നാം ക്ഷീണിച്ചിട്ടില്ല എന്നതാണ്. ചര്‍മ്മത്തിന് ക്ഷീണം തോന്നുന്നത് ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പപ്പായ ആണ്. പപ്പായയുടെ പള്‍പ്പെടുത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം. അതുപോലെ ഓട്ട്‌സും തേനും അല്‍പം തണുത്ത പാല്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

3.പാറിപ്പറന്ന തലമുടി
പാറിപ്പറന്ന, വരണ്ട തലമുടിയാണോ പ്രശ്‌നം? തിളക്കമേറിയ മുടി സ്വന്തമാക്കാന്‍ ഇതാ ഒരു സൂത്രവിദ്യ ഒരു ചെറുനാരങ്ങ മുറിച്ച് രണ്ട് കപ്പ് വെള്ളം നന്നായി ചൂടാക്കുക. തണുത്തശേഷം ഈ വെള്ളം ഒരു കുപ്പിയില്‍ നിറച്ച് മുടിയില്‍ സ്‌പ്രേ ചെയ്യണം. പറക്കുന്ന തലമുടി ഒതുങ്ങി പ്രകൃതിദത്തമായ തിളക്കം കൈവരിക്കാം.

4. ചര്‍മ്മം മൃദുവാകാന്‍
ഒരു കപ്പ് കടലുപ്പ് അരക്കപ്പ് ഒലിവ് ഓയിലും അഞ്ച് തുള്ളി ചന്ദനത്തൈലവുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത ടവല്‍ കൊണ്ട് തുടയ്ക്കാം. തിളക്കമേറിയ മൃദുചര്‍മ്മം സ്വന്തമാക്കാന്‍ ഈ വിദ്യ ഉപകരിക്കും.
5.കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍

വെള്ളരിക്ക, ഉരുളക്കിഴങ്ങ് എന്നിവയില്‍ ഏതെങ്കിലും കനം കുറച്ച് വട്ടത്തിലരിഞ്ഞ ശേഷം കണ്‍തടങ്ങളില്‍ വെയ്ക്കാം. കണ്ണുകളുടെ ക്ഷീണവും കണ്‍തടങ്ങളിലെ കറുപ്പും അകറ്റാന്‍ ഇതിലും എളുപ്പ മാര്‍ഗ്ഗമില്ല.
സുന്ദരിയും ആരോഗ്യവതിയും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഈ വിദ്യകള്‍ പരീക്ഷിക്കാം…

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.