ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു
ദുബൈ : ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു. ദുബായിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. നാലാം വയസ്സിൽ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ ശ്രീദേവി 1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ജനിച്ചത്. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നു.
