പനീര്‍ ബട്ടര്‍ മസാല

പനീര്‍ ബട്ടര്‍ മസാല

paneerചേരുവകള്‍

പീസ് വേവിച്ചത് – ഒരു കപ്പ്
തക്കാളി ചെറുതായി മുറിച്ചത് – 2
ഇഞ്ചി ഗ്രേറ്റ് ചെയ്തത് – 1 വലുത്
മല്ലിപ്പൊടി – അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
എണ്ണ -3 ടേബിള്‍സ്പൂണ്‍
പുളിവെള്ളം – 2 ടീസ്പൂണ്‍
ക്രീം – 2 ടീസ്പൂണ്‍
പനീര്‍ വേവിച്ചത് – 100 ഗ്രാം
പച്ചമുളക് – 3 എണ്ണം (ചെറുതായി മുറിച്ചത്)
ഗരം മസാല – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക്, പുളിവെള്ളം, തക്കാളി എന്നിവ ഒരുമിച്ച് വേവിച്ചശേഷം അരയ്ക്കുക. പനീര്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ഫ്രൈപാനില്‍ എണ്ണ ചൂടായശേഷം തക്കാളിക്കൂട്ട് അരച്ചത് വഴറ്റുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. എണ്ണ തെളിയുന്നതുവരെ വഴറ്റിയ ശേഷം ക്രീം, ഉപ്പ്, അല്‍പം പഞ്ചസാര എന്നിവ ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. തിളച്ചു വരുമ്പോള്‍ പനീറും പീസ് വേവിച്ചതും ചേര്‍ത്തിളക്കുക. നന്നായി തിളച്ച ശേഷം വാങ്ങിവെച്ച് ചൂടോടെ വിളമ്പാം.

 

Photo Courtesy:Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.