സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരളത്തില്‍ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും ബാറുകള്‍ ഇപ്പോള്‍ ഇല്ലെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ താമസിക്കുന്ന പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കി അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.സി.ബി.സി രംഗത്തെത്തി. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ജനങ്ങളുടെ തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്നും താമരശ്ശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
