ചലച്ചിത്രതാരം കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കൊല്ലം അജിത് അന്തരിച്ചു. 56 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. കുടലില് കാന്സര് രോഗബാധയെത്തുടര്ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 5.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തില് നടക്കും. വില്ലന് വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 500ലേറെ ചിത്രങ്ങളില് അഭിനയിച്ചു. 1984ല് പി. പദ്മരാജന് സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന സിനിമയിലൂടെയായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷന് പരമ്പരകളിലും സാന്നിധ്യമറിയിച്ച അദ്ദേഹം കോളിംഗ് ബെല് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. മക്കള്: ശ്രീക്കുട്ടി, ശ്രീഹരി.
Photo Courtesy : Google/ Images may be subjected to copyright

