ജിബ്രാള്‍ട്ടര്‍: യൂറോപ്പില്‍ ആരും കടന്നുചെല്ലാത്ത ഇടം

ജിബ്രാള്‍ട്ടര്‍: യൂറോപ്പില്‍ ആരും കടന്നുചെല്ലാത്ത ഇടം

 

gibraltarഓരോ പ്രദേശവും ഓരോ പുസ്തകമാണ്. വായിക്കുന്നവര്‍ക്ക് അത് അറിവും ആനന്ദവും നല്‍കുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ അത് അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നു. ഏത് രീതിയില്‍ സീപിക്കുന്നുവോ അതിനനുസരിച്ച് നമുക്ക് അറിവ് ലഭിക്കുന്നു. ഒരു പുസ്തകം അതിന്റെ പോസീറ്റീവ് വശം മാത്രമാണ് വായനക്കാരന് നല്‍കുക. പക്ഷെ നെഗറ്റീവ് മാനസികാവസ്ഥയില്‍ പുസ്തകത്തെ സമീപിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ മാത്രം നല്‍കുന്നു. ശുഭാപ്തിവിശ്വാസം നിറഞ്ഞ മാനസികാവസ്ഥയോടെയാണ് നാം ഓരോ ഇടത്തെയും സമീപിക്കേണ്ടത്. അത് നമ്മുടെ ആത്മാവിന് പുനരുജ്ജീവനം നല്‍കുന്നു.

ഈ പതിപ്പില്‍, അധികമാരും അന്വേഷിക്കാത്ത യൂറോപ്പിലെ ഒരു ഇടമാണ് പരിചയപ്പെടുത്തുന്നത്. ജിബ്രാള്‍ട്ടര്‍ സ്‌പെയിനിനടുത്തുള്ള ഈ പ്രദേശം സാങ്കേതികമായി യൂറോപ്പിന് അകത്താണെങ്കിലും ഒരു ഏഷ്യന്‍ ദ്വീപുപോലെത്തന്നെയാണ്. യൂറോപ്പിലെ പരമാധികാര ദ്വീപിനേക്കാള്‍ ഏഷ്യയുമായാണ് ഇതിന് സാമ്യം.പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശത്തില്‍ 2.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സ്ഥലവിസ്തീര്‍ണ്ണം. വളരെ ചെറിയ ഇടമാണെങ്കിലും തന്ത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ്. സാങ്കേതികമായി പറഞ്ഞാല്‍, യൂറോപ്യന്‍ ചരക്ക് കപ്പലുകള്‍ മുഴുവന്‍ കടന്നുപോകുന്നത് ഈ പ്രദേശത്തിലൂടെയാണ്. വ്യാപാരത്തിന്റെ വീക്ഷണകോണില്‍ മാത്രമല്ല, സൈനിക കാഴ്ചപ്പാടിലും ഈ സ്ഥലത്തിന് പ്രാധാന്യമേറെയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ തമ്പടിച്ച ബ്രിട്ടീഷ് നാവിക കപ്പലുകള്‍ ബ്രിട്ടന്റെ വിജയത്തില്‍ പങ്ക് വഹിച്ചിരുന്നു.

നിര്‍ഭാഗ്യത്തിന് ജിബ്രാള്‍ട്ടര്‍ ഒരു അതിജീവനപ്രതിസന്ധിയിലാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഈ പരമാധികാര പ്രദേശത്തെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല. ജിബ്രാള്‍ട്ടര്‍ പൗര•ാര്‍ സ്‌പെയിനുമായി ലയിക്കാനുള്ള നിര്‍ദേശം അംഗീരിക്കാന്‍ തയ്യാറല്ല. കാരണം പരമാധികാരം ഇല്ലാതായാല്‍ അവരുടെ സാമ്പത്തിക സുസ്ഥിരത ബലികഴിക്കേണ്ടിവരുമെന്നതാണ് പേടി. 40,000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ.

ഇംഗ്ലീഷ്-ഡച്ച് ശക്തികള്‍ 1704ല്‍ സ്‌പെയിനില്‍ നിന്നും പിടിച്ചെടുത്തശേഷം മുന്‍കാല ഗ്രേറ്റ് ബ്രിട്ടനുമായി ഈ ദ്വീപിനെ കൂട്ടിച്ചേര്‍ത്തു. പിന്നീട് എല്ലാത്തരം ബാഹ്യശക്തികളുടെയും ആക്രമണങ്ങളില്‍ നിന്നും ജിബ്രാള്‍ട്ടറിനെ ബ്രിട്ടന്‍ സംരക്ഷിച്ചു. ക്രമേണ ദ്വീപിന് പരമാധികാര പദവി ലഭിച്ചു. ഇപ്പോള്‍ ജിബ്രാള്‍ട്ടറാണ് അവരുടെ ഭൂരിഭാഗം കാര്യങ്ങളും തീരുമാനിക്കുന്നത്. സൈനിക ശക്തിയില്ലാത്തതിനാല്‍ പ്രതിരോധ-വിദേശ കാര്യങ്ങളില്‍ യുകെ തന്നെയാണ് ഇടപെടുന്നത്.

സമീപഭൂതകാലത്തില്‍, നിരവധി തവണ, സ്‌പെയിന്‍ ജിബ്രാള്‍ട്ടറിനെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും 1967ലും 2002ലും സ്‌പെയിനിന്റെ കൂടെ ചേരാനുള്ള ഹിതപരിശോധന ജനങ്ങള്‍ തള്ളിക്കളഞ്ഞു. യുകെയും സ്‌പെയിനും തമ്മിലുള്ള വിദേശകാര്യ ബന്ധത്തിന് വലിയൊരു തടസ്സമായിരുന്നു ജിബ്രാള്‍ട്ടര്‍. ഈ പരമാധികാര രാജ്യത്തിന് സാമ്പത്തികമായി ഇടത്തരം കരുത്ത് മാത്രമാണുള്ളത്. ടൂറിസം, സാമ്പത്തികസേവനം, കാര്‍ഗോഷിപ്പ്, ഓണ്‍ലൈന്‍ ഗാംബ്ലിംഗ് എന്നിവ വരുമാനത്തിനുള്ള പ്രധാന മേഖലകളാണ്. നന്നായി വികസിച്ച ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങളാണ് ദ്വീപിന്റെ സവിശേഷത.

ടൂറിസത്തിന് യോജിച്ച സ്ഥലമായ ഇവിടെ ഒട്ടേറെ ആകര്‍ഷണകേന്ദ്രങ്ങള്‍ ഉണ്ട്. ജിബ്രാള്‍ട്ടേഴ്‌സ് ഹയസ്റ്റ് പോയിന്റ് പ്രധാനമാണ്. യൂറോപ പോയിന്റ്. ജിബ്രാള്‍ട്ടറിന്റെ പ്രകൃതിസംരക്ഷിത മേഖല, സെന്റ് മൈക്കിള്‍സ് കേവ്, മൂറിഷ് കാസിള്‍, ജിബ്രാള്‍ട്ടര്‍ മ്യൂസിയം എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് പ്രധാന ആകര്‍ഷണം.

യൂറോപ പോയിന്റ് തെക്കന്‍ മുനമ്പിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂസ്ട്ര സെനോറ ഡി യൂറോപ, മോസ്‌ക് ഓഫ് ദ കസ്റ്റോഡിയന്‍ ഓഫ് ദി ഹോളി മോസ്‌ക് എന്നിവയാണ് ഇവിടുത്തെ ശ്രദ്ധേയ കേന്ദ്രങ്ങള്‍. 19ാം നൂറ്റാണ്ടിലെ ലൈറ്റ് ഹൗസ്, ഹാര്‍ഡിംഗ് ബാറ്ററി, നണ്‍സ് വെല്‍ എന്നിവ മറ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ്. ഈ പ്രദേശത്താണ് രാജ്യത്തെ ഓരേയൊരു ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് മരിച്ച് പോളണ്ടിലെ സൈനികമേധാവിക്ക് സമര്‍പ്പിച്ചിട്ടുള്ള സ്മാരകവും ഇവിടെ കാണാനാവും.

കടല്‍തീരത്തേക്കാള്‍ 425 മീറ്റര്‍ ഉയരത്തിലാണ് ജിബ്രാള്‍ട്ടര്‍ ഹയസ്റ്റ് പോയിന്റ്. ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമായ ഓ ഹാര ബാറ്ററി ഈ കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയെത്താന്‍ ജിബ്രാള്‍ട്ടര്‍ കേബിള്‍ കാര്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. സാഹസികതയെ സ്‌നേഹിക്കുന്നവര്‍ ട്രെക്കിംഗ് പോലുള്ള മറ്റ് സാധ്യതകള്‍ ഉപയോഗിക്കുന്നു.

ജിബ്രാള്‍ട്ടറിന്റെ 40 ശതമാനം പ്രദേശവും സംരക്ഷിത പ്രകൃതിയാണ്. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം കാണാനുള്ള ഏറ്റവും നല്ല പ്രദേശമാണ് ഇവിടം. ദേശാടനക്കിളികളുടെ ചിലമ്പലും മരങ്ങളുടെയും ഗുഹകളുടെയും പൂക്കളുടെയും ചെറിയ ചെടികളുടെയും മൃഗങ്ങളുടെയും അവാച്യമായ സൗന്ദര്യവും ഈ ദ്വീപിനെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രദേശമാക്കി മാറ്റുന്നു. ദ്വീപിലെ 150 ഗുഹകളില്‍ ഏറ്റവും വലുതാണ് സെന്റ് മൈക്കിള്‍സ് കേവ്. പ്രിന്‍സസ് കരോലിന്‍സ് ബാറ്ററി ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ബില്‍ഡിംഗുകളില്‍ ഒന്നാണ് മൂറിഷ് കാസില്‍. എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് 14ാം നൂറ്റാണ്ടില്‍ പുതുക്കി പണിതു. പ്രകൃതിയുടെ യഥാര്‍ത്ഥ ഭംഗി കാണുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമാണിത്. ഈ നാടിന്റെ സമ്പന്നമായ ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിബ്രാള്‍ട്ടര്‍ മ്യൂസിയത്തിലേക്ക് പോകാം. ഇവിടെയാണ് 14ാം നൂറ്റാണ്ടിലെ മൂറിഷ് ബാത്‌സ് നിലകൊള്ളുന്നത്. ശാന്തവും സ്വച്ഛവുമായ വെക്കേഷന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച കേന്ദ്രമാണ് ജിബ്രാള്‍ട്ടര്‍. പാറക്കെട്ടുകളുടെ ഈ പ്രദേശത്തേക്കായാലോ അടുത്ത യാത്ര.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.