മെയ് ദിനത്തില്‍ കണ്ടക്ടര്‍ വേഷമണിഞ്ഞ് തച്ചങ്കരി

മെയ് ദിനത്തില്‍ കണ്ടക്ടറായി കന്നിയാത്ര നടത്തി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്. തിങ്കളാഴ്ചയാണ് അദ്ദേഹം കണ്ടക്ടര്‍ ലൈസന്‍സ് എടുത്തത്. ആകെയുള്ള 20 ചോദ്യങ്ങളില്‍ 19നും ശരിയുത്തരം നല്‍കിക്കൊണ്ടാണ് അദ്ദേഹം പരീക്ഷ വിജയിച്ചത്. മൂന്ന് വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. ഹെവി വെഹിക്കിള്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിക്കഴിഞ്ഞ അദ്ദേഹം അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും കെ.എസ്.ആര്‍.ടി.സിയിലെത്തും. എം.ഡിയായി അധികാരം ഏറ്റെടുത്തശേഷം കൃത്യമായി ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം തന്റെ വാഗ്ദാനം നടപ്പിലാക്കിയിരുന്നു. തച്ചങ്കരിക്ക് അഭിനന്ദനവുമായി നിരവധി ജീവനക്കാരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
Photo Courtesy : Google/ images are subject to copyright
