ഉറക്കമില്ലായ്മ: ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള പടിവാതില്‍

ഉറക്കമില്ലായ്മ: ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള പടിവാതില്‍

sleep-disordersജീവന്റെ നിലനില്‍പ്പിന് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പോലെ പ്രധാനമാണ് ഉറക്കം. ഉറങ്ങുമ്പോള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിക്കുന്നതോടൊപ്പം അടുത്ത ദിവസം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഉറക്കത്തിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും നിങ്ങളുടെ മാനസികനിലയും ഊര്‍ജ്ജവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും കുറയ്ക്കുന്നു. നമ്മുടെ മാനസികവും ശാരീരകവുമായ ആരോഗ്യത്തിന് ഉറക്കക്കുറവ് അപകടമുണ്ടാക്കുകയും ജീവിതത്തിന്റെ ഗുണനിലവാരത്തെത്തന്നെ ബാധിക്കുകയും ചെയ്യും. ജാഗ്രത, ഉല്‍പാദനക്ഷത, വൈകാരിക ബാലന്‍സ്, സര്‍ഗ്ഗാത്മകത, ശാരീരകോ•േഷം, ശരീരഭാരം എന്നിവയെല്ലാം ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു.

ദേശീയ സ്ലീപ് ഫൗണ്ടേഷന്റെ നിര്‍ദ്ദേശങ്ങള്‍ (പ്രായവുമായി ബന്ധപ്പെടുത്തിയുള്ള ഉറക്കം)

ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. ആര്‍ഇഎം, നോണ്‍ ആര്‍ഇഎം എന്നീ രണ്ട് ഘട്ടങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു സമ്പൂര്‍ണ്ണ നിദ്രാചക്രം പൂര്‍ത്തിയാവുക. ഉറക്കത്തിന്റെ ഓരോ ചക്രവും 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഒരു രാത്രിയില്‍ ഇത്തരം ചക്രങ്ങള്‍ അഞ്ചോ ആറോ തവണ ആവര്‍ത്തിക്കുന്നു. എന്‍ 3 എന്ന ഘട്ടത്തിലുള്ള അഗാധനിദ്രയും ആര്‍ഇഎം ഉറക്കവും പ്രത്യേകിച്ചും പ്രധാനമാണ്. ആര്‍ഇഎം എന്ന ഘട്ടം മാനസിക നില മെച്ചപ്പെടുത്താന്‍ സഹായിക്കുമ്പോള്‍ നോണ്‍ ആര്‍ഇഎം എന്ന ഘട്ടം ശാരീരികമായ കേടുപാടുതീര്‍ക്കലിനും പുനര്‍നിര്‍മ്മാണത്തിനും സഹായിക്കുന്നു.

ഉറക്കത്തിന്റെ ഘട്ടങ്ങളുടെ കാലപരിധി

ഉറക്കമില്ലായ്മ ശരീരത്തില്‍ ഐഎല്‍ 1 ബീറ്റ, ഇന്റര്‍ല്യൂകിന്‍-6, ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ ആല്‍ഫ, സി-റിയാക്ടീവ് പ്രോട്ടീന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് നിരവധി രോഗാവസ്ഥകള്‍ക്ക് കാരണമാവുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നു

നമ്മുടെ ഉണര്‍വ്വ്- ഉറക്കം എന്ന ചക്രം അഥവാ ബയോളജിക്കല്‍ ക്ലോക്ക് തലച്ചോറാണ് നിയന്ത്രിക്കുന്നത്. രാത്രിയില്‍ സൂര്യപ്രകാശം ഇല്ലാതാകുമ്പോള്‍ ശരീരം ഉറങ്ങാനുള്ള ഹോര്‍മോണായ മെലടോനിന്‍ ഉല്‍പാദിപ്പിക്കുന്നു. പകല്‍ സൂര്യപ്രകാശം വരുമ്പോള്‍ മെലടോനിന്റെ ഉല്‍പാദനം ശരീരം തടയുന്നു. രാത്രികാലത്തെ ജോലി ചെയ്യല്‍, വിവിധ സമയമേഖലകളിലൂടെ യാത്ര ചെയ്യല്‍, ക്രമം തെറ്റിയ ഉറക്കം ഇവയെല്ലാം നമ്മുടെ ഉള്ളിലെ സമയഘടികാരത്തെ തകര്‍ക്കുന്നു.

ഉറക്കത്തില്‍ തലച്ചോര്‍ ന്യൂറോകളെയും മറ്റും വിശ്രമത്തിന് വിടുന്നതിനാല്‍ അടുത്ത പ്രഭാതത്തില്‍ അവയ്ക്ക് ഉ•േഷത്തോടെ ജോലി ചെയ്യാനാവും. ഉറക്കമില്ലായ്മ നമ്മുടെ ഏകാഗ്രത നശിപ്പിക്കുന്നു. അത് ക്രമേണ ഓര്‍മ്മശക്തിയെയും വൈകാരികതയെയും ബാധിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥയ്ക്കും ഉറക്കമില്ലായ്മ കാരണമാകും. വിഷാദരോഗം, ആത്മഹത്യാ ചിന്ത എന്നിവയും ഉറക്കമില്ലായ്മയുടെ ഭാഗമാണ്. ഇതിന്റെ വലിയൊരപകടം ലഘുനിദ്ര ശീലമാകുമെന്നതാണ്. അഞ്ചോ ആറോ മിനിറ്റ് നീളുന്ന ഉറക്കം അഥവാ മൈക്രോ സ്ലീപ് അപകടകാരിയാണ്.

ഷാര്‍പ് വേവ് റിപ്പിള്‍സ് എന്ന തലച്ചോറിന്റെ പ്രവര്‍ത്തനമാണ് നമ്മുടെ ഓര്‍മ്മയെ സഹായിക്കുന്നത്. ഹിപ്പോകാമ്പസില്‍ നിന്നും വിവരങ്ങള്‍ നിയോകോര്‍ടെക്‌സിലേക്ക് കൈമാറുന്ന ഷാര്‍പ് വേവ് റിപ്പിള്‍സ് അഗാധനിദ്രയില്‍ മാത്രമാണ് സാധ്യമാവുക.

നിദ്രയില്ലായ്മ പ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്നു

ഉറക്കമില്ലായ്മ മൂലം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ജലദോഷവും ഉണ്ടാകാം. ഉറക്കത്തില്‍ സൈറ്റോകൈന്‍സും ഇന്‍ഫെക്ഷനെ ചെറുക്കുന്ന ആന്റിബോഡികളും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. പ്രമേഹം, ഹൃദ്രോഗം എന്നിവയും ഉറക്കമില്ലായ്മ മൂലം ബാധിക്കുന്ന രോഗങ്ങളാണ്.

കൂര്‍ക്കം വലി
ഉറക്കത്തില്‍ അല്‍പനേരത്തേക്ക് ശ്വസനം തടസ്സപ്പെടുന്നതാണ് കൂര്‍ക്കം വലിയില്‍ കലാശിക്കുന്നത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് കൂര്‍ക്കം വലിയ്ക്ക് കാരണം. രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞാല്‍ ശ്വാസത്തിന്റെ അളവും കുറയും. അത് ശ്വസനത്തിന് നല്ല ഊര്‍ജ്ജം എടുക്കേണ്ടതായ അവസ്ഥയില്‍ എത്തിക്കുന്നു. ഇതാണ് കൂര്‍ക്കം വലി. ഇത് സുഖനിദ്രയെയും രോഗപ്രതിരോധശേഷിയെയും വരെ ബാധിക്കും. ഓക്‌സിജന്റെ അളവ് കുറയുന്നത് ഹിപ്പോകാമ്പസിലെ ന്യൂറോണിന്റെ അളവിനെ ബാധിക്കുന്നു. കൂര്‍ക്കംവലിയുള്ളവരില്‍ ഹിപ്പോകാമ്പസ് അട്രോഫി ഉള്ളതായി ന്യൂറോ ഇമേജിംഗ് വെളിപ്പെടുത്തുന്നു.

പ്രായം കൂട്ടുന്നു
നിരന്തരമായി ഉറക്കം നില്‍ക്കുന്നത് കോര്‍ട്ടിസോള്‍ എന്ന മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന് മൃദലതയും ഇലാസ്തികതയും നല്‍കുന്ന കൊളാജന്‍ എന്ന പ്രോട്ടീനെ തകര്‍ക്കുന്നു. കുറച്ച് രാത്രി ഉറങ്ങാതിരുന്നാല്‍ തന്നെ വീര്‍ത്ത കണ്‍പോളകളും തൂങ്ങുന്ന ചര്‍മ്മവും ആളുകളില്‍ ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമായില്ലേ?

വിഷാദരോഗത്തിലേക്കുള്ള വാതില്‍
ഉറക്കമില്ലായ്മ അഥവാ ഇന്‍സോംനിയ ആണ് ഏറ്റവും വലിയ ഉറക്കപ്രശ്‌നം. ഇതിന് വിഷാദരോഗവുമായി ബന്ധമുണ്ട്. വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണമാണ് ഇന്‍സോംനിയ.

ഹൃദ്രോഗത്തിന് കാരണമാകുന്നു
മുറിവുണക്കാനും രക്തക്കുഴലുകളും ഹൃദയവും റിപ്പയര്‍ ചെയ്യാനും ശരീരത്തിന് കഴിവ് നല്‍കുന്നത് ഉറക്കമാണ്. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുന്നു. അത് ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും വഴിവെയ്ക്കും. 6-7 മണിക്കൂര്‍ നേരത്തെ ഉറക്കം തന്നെ രണ്ടിരട്ടി ഹൃദ്രോഗസാധ്യത ഉണ്ടാക്കുന്നതായും 4-5 മണിക്കൂര്‍ നേരത്തെ ഉറക്കം മൂന്ന് മുതല്‍ നാലിരട്ടി വരെ ഹൃദ്രോഗസാധ്യതയുണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

മെഡിറ്ററേനിയന്‍ പ്രദേശത്തെയും മധ്യ അമേരിക്കയിലെയും ആളുകള്‍ മധ്യാഹ്ന ഉറക്കം പതിവാക്കുന്നവരാണ്. ജോലി ദിവസങ്ങളില്‍ വരെ അവര്‍ ഉറങ്ങാറുണ്ട്. 10 മുതല്‍ 30 മിനിറ്റ് വരെയാണ് അവരുടെ മധ്യാഹ്ന ഉറക്കം. അത് നമ്മുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ധാരണാശേഷി കൂട്ടാനും കാരണമാവും. ഇത്തരം ഉറക്കം നമ്മെ റീചാര്‍ജ്ജ് ചെയ്യാനും ഉള്ളില്‍ വീണ്ടും ഊര്‍ജ്ജം നിറയ്ക്കാനും നല്ലതാണ്. സമീകൃതാഹാരം, മുടങ്ങാതെയുള്ള വ്യായാമം, യോഗ എന്നിവ ആരോഗ്യമുള്ള മനസ്സിനെയും ശരീരത്തെയും പ്രദാനം ചെയ്യും. പക്ഷെ അത് പോലും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് ചെയ്യരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.