ലക്ഷ്മി മേനോന്‍: ദക്ഷിണേന്ത്യയുടെ സുന്ദരി

ലക്ഷ്മി മേനോന്‍: ദക്ഷിണേന്ത്യയുടെ സുന്ദരി

27067711_1423306397773302_7521364194938468525_n

മാനുഷി ചില്ലാര്‍ ലോകസുന്ദരിപ്പട്ടം നേടിയപ്പോള്‍ കിരീടത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ലക്ഷ്മി. കുട്ടിക്കാലം മുതല്‍ സൗന്ദര്യമത്സരങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിച്ച ലക്ഷ്മിക്ക് ലോകം വിജയിച്ച മാനുഷിയുടെ പുഞ്ചിരി നല്‍കിയ കരുത്ത് ചെറുതായിരുന്നില്ല. ഫാഷന്‍ റാംപുകള്‍ സ്വപ്‌നം കണ്ട ആ പെണ്‍കുട്ടി ഇന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയാണ്. ആത്മവിശ്വാസത്തോടെ കടന്നുവന്ന് 2018ലെ മിസ് സൗത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയ ലക്ഷ്മിയുടെ വിശേഷങ്ങളറിയാം…

മിസ് സൗത്ത് ഇന്ത്യ കിരീടം നേടിയപ്പോള്‍ എന്ത് തോന്നി?
വളരെയധികം സന്തോഷം തോന്നി. കുട്ടിക്കാലം മുതലേയുള്ള സ്വപ്‌നമായിരുന്നു സൗന്ദര്യകിരീടം. വേദിയില്‍ മിസ് സൗത്ത് ഇന്ത്യയായി എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നിയത്.

വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഏറ്റവും നല്ല രീതിയില്‍ മത്സരിക്കാന്‍ എനിക്ക് കഴിഞ്ഞു. ഗ്രൂമിംഗ് സെക്ഷന്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായിരുന്നു. ഓരോ മത്സരാര്‍ത്ഥിക്കും കരുത്ത് പകരാന്‍ ഈ സെക്ഷന്‍ സഹായിച്ചു. മിസ് സൗത്ത് ഇന്ത്യയാകാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം.

കൊടുങ്ങല്ലൂരിലെ സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സുന്ദരി പദവിയിലേക്ക്… ഈ നേട്ടം എങ്ങനെ നോക്കിക്കാണുന്നു?

വലിയൊരു ഉത്തരവാദിത്തമാണ് ഈ കിരീടം. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം നാടിനുമെല്ലാം ഈ നേട്ടം അഭിമാനം പകര്‍ന്നു. ധാരാളം ഓഫറുകളും എന്നെ തേടി വന്നു. വനിത, പാരീസ് ഡി ബൂട്ടിക്, തനിഷ്‌ക് എന്നിവയ്ക്ക് വേണ്ടിയെല്ലാം മോഡലിംഗ് ചെയ്യാന്‍ സാധിച്ചത് മിസ് സൗത്ത് ഇന്ത്യ നല്‍കിയ സൗഭാഗ്യമാണ്. ഞാന്‍ പഠിച്ച കൊടുങ്ങല്ലൂര്‍ ഭവന്‍സ് വിദ്യാ മന്ദിറില്‍ വിമന്‍സ് ഡേയില്‍ എനിക്ക് സ്വീകരണം നല്‍കിയിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിനമായിരുന്നു അത്.

മോഡലിംഗ് ആയിരുന്നോ പാഷന്‍?
മോഡലിംഗിനേക്കാള്‍ ഉപരി എന്നെ മോഹിപ്പിച്ചത് ഈ കിരീടമായിരുന്നു. സൗന്ദര്യമത്സരങ്ങളോട് എപ്പോഴും ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു. ആ മോഹമായിരുന്നു എന്നെ മോഡലിംഗിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

എങ്ങനെയാണ് ഈ രംഗത്ത് എത്തിയത്?

വീട്ടുകാര്‍ക്ക് മോഡലിംഗിനോട് അത്ര താല്പര്യമില്ലായിരുന്നു. പഠനത്തിന് പ്രാധാന്യം നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഫിസാറ്റില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷമാണ് മോഡലിംഗിലേക്ക് പ്രവേശിച്ചത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ബോട്ടീക്കിനുവേണ്ടിയാണ് ആദ്യമായി മോഡലിംഗ് ചെയ്തത്.
മോഡല്‍ എന്ന നിലയില്‍ വളര്‍ച്ചയുടെ പടവുകളിലാണ്. അതിനെക്കുറിച്ച്?

മിസ് സൗത്ത് ഇന്ത്യയായി വിജയിച്ച ശേഷം എന്റെ ജീവിതമാകെ മാറി.. തികച്ചും സാധാരണ പെണ്‍കുട്ടിയായിരുന്ന ഞാന്‍ തന്നെയാണോ ഈ നേട്ടം സ്വന്തമാക്കിയതെന്ന് അദ്ഭുതം തോന്നിയിരുന്നു. മോഡലിംഗ് രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ഈ കിരീടം എന്നെ സഹായിച്ചു. അതോടൊപ്പം സാമൂഹികമായി എന്റെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ മിസ് കേരള ഫിറ്റ്‌നസ് ആന്റ് ഫാഷന്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. റാംപ് ഷോകളും ചെയ്തിരുന്നു.

_MG_7038മോഡലിംഗ് പാഷനാക്കിയവരോട് എന്താണ് പറയാനുള്ളത്?

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് മേഖലയിലും വിജയം കൈവരിക്കാനാവും. നമ്മുടെ ആറ്റിറ്റിയൂഡാണ് ഫോട്ടോകളിലും റാംപ് ഷോകളിലും പ്രകടമാവുന്നത്. ഏതൊരു പെണ്‍കുട്ടിയുടെയും ബെസ്റ്റ് ഫ്രണ്ട് കണ്ണാടിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ പോസുകളും ശരീരഭാഷയുമെല്ലാം അതില്‍ നോക്കി പ്രാക്ടീസ് ചെയ്യാം. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. അവസരങ്ങള്‍ തേടിയെത്തും.

ഭാവി പരിപാടികള്‍?

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമാണ് അടുത്ത ലക്ഷ്യം. നല്ല രീതിയില്‍ മത്സരിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം. സാമൂഹ്യസേവനരംഗത്ത് സജീവമാകാനും താല്പര്യമുണ്ട്. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ അടിസ്ഥാനമായുള്ള ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.
കുടുംബത്തിന്റെ പിന്തുണ?
അച്ഛന്‍ സുകുമാരന്‍ നായര്‍. അമ്മ ജയലക്ഷ്മി. ഇരുവരും എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ആദ്യമൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും എന്റെ പാഷന്‍ മനസ്സിലാക്കി എനിക്കൊപ്പം നില്‍ക്കുകയാണ് അവര്‍. ഈ നേട്ടത്തില്‍ എന്നേക്കാളേറെ സന്തോഷിക്കുന്നത് എന്റെ കുടുംബമാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.