കാവിക്കൊടി പാറി കര്‍ണാടക

കാവിക്കൊടി പാറി കര്‍ണാടക

bjp-flagബംഗളുരു: ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തുരത്തി കര്‍ണാടകയില്‍ ബി.ജെ.പിക്ക് അത്ഭുതവിജയം. 222 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 115 സീറ്റ് നേടിയപ്പോള്‍ 65 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി കൊണ്ടുള്ള മിന്നുന്ന ജയമാണ് കര്‍ണാടകയില്‍ ബി.ജെ.പി സ്വന്തമാക്കിയത്. കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്നും ബി.ജെ.പി ഒറ്റയ്ക്ക് ഭരിക്കുമെന്നും ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ അറിയിച്ചു. ബി.എസ് യെദിയൂരപ്പ തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ജനങ്ങള്‍ മികച്ച ഭരണം ആഗ്രഹിക്കുന്നതിനാലാണ് ബി.ജെ.പിയെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.