നിപ്പാ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം

നിപ്പാ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം

hospital-generic-file_650x400_51502360433

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. പനി, ശക്തമായ തലവേദന, ഛര്‍ദ്ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനെ ആശുപത്രിയിലെത്തി ചികിത്സ തേടണം. വൈറസ് ബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വായുവിലൂടെ പരക്കുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ഭയചകിതരാകേണ്ടെന്നും രോഗബാധിതരെ പരിചരിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.