പ്ലസ് സൈസ് ഹെയര്‍ സ്റ്റൈല്‍
സ്ത്രീകളെ വളരെയധികം അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് അമിതവണ്ണം. മോഡലുകലെപ്പോലെ മെലിഞ്ഞ ശരീരപ്രകൃതി സ്വന്തമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍ ശരീരത്തിന്റെ ഭാരവും തടിയും വര്‍ധിക്കുന്നതിനെ സ്വാഭാവികമായി സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനെ അലങ്കാരമായി എടുക്കാം. അഡലെ, മെലിസ്സ മക്കാര്‍ത്തി, ഒക്ടേവിയ സ്പെന്‍സര്‍, വയോല ഡേവിസ് എന്നിവര്‍ ഫാഷന്‍ ലോകത്ത് വിഹരിച്ചവരാണ്. ഇന്ത്യയില്‍ വിദ്യാ ബാലനും ഭൂമി പെഡ്നെകറും ശരീരഭാരത്തെക്കുറിച്ച് വേവലാതിപ്പെടാത്തവരാണ്.
മാതൃത്വത്തിലേക്ക് പ്രവേശിക്കുന്ന സ്്ത്രീകള്‍ക്ക് ശരീരഭാരം കൂടുന്നത് സാധാരണമാണ്. ശരീര ഘടനയെക്കുറിച്ചുള്ള അപകര്‍ഷത മാറ്റിവെച്ച് ഓരോ ശരീരത്തെയും അതുപോലെ ആരാധിക്കുകയാണ് വേണ്ടത്. നിങ്ങളെ കൂടുതല്‍ സുന്ദരമാക്കാന്‍ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാം. നീണ്ട തലമുടി പ്ലസ് സൈസ് സ്്ത്രീകളുടെ ആകര്‍ഷണം വര്‍ധിപ്പിക്കും. വണ്ണം കൂടിയവരെ സുന്ദരിയാക്കുന്ന ചില ഹെയര്‍സ്റ്റൈലുകള്‍ പരിചയപ്പെടാം.
കേള്‍ഡ് ബോബ്
നീളം കുറഞ്ഞ മുടിയാണോ? എങ്കില്‍ മുടി ബോബ് ചെയ്ത ശേഷം അറ്റം ചുരുട്ടിവെയ്ക്കാം. ഇത്് മുഖത്തിന്റെ ആകര്‍ഷണം കൂട്ടുമെന്നതില്‍ സംശയമില്ല.
ലൂസ് വേവ്
നീണ്ട മുടിയിഴകളുള്ളവര്ക്ക് പരീക്ഷിക്കാവുന്ന ഹെയര്‍സ്റ്റൈലാണിത്. ലെയറായി തലമുടി വെട്ടിയിട്ട ശേഷം ചുരുട്ടിയിടുക. മുടി അഴിച്ചിടുന്നതാണ് അഭികാമ്യം.
ചിന് ലെംഗ്ത്
വട്ടമുഖമുള്ളവര്‍ക്ക് ഈ ഹെയര്‍ സ്റ്റൈല്‍ നന്നായി യോജിക്കും. താടി വരെ മുടി വെട്ടിനിര്‍ത്തി കീഴറ്റം ചുരുട്ടിവെക്കുന്നതാണ് ചിന് ലെംഗ്ത് സ്റ്റൈല്‍.
ലൂസ് പോണി ടെയില്‍
നീണ്ട തലമുടിയാണെങ്കില്‍ ലൂസ് പോണി ടെയില്‍ രീതിയില്‍ മുടി കെട്ടിവെക്കാം. മുടിയിഴകള്‍ ചുരുട്ടിയിട്ട ശേഷം കെട്ടിവെയ്ക്കുന്നത് നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുമെന്നതില് സംശയമില്ല.
ക്രോപ്ഡ് ബോബ്
ഒരു ജനപ്രിയ ശൈലിയാണ് ക്രോപ്ഡ് ബോബ്. തലമുടി ബോബ് ചെയ്ത ശേഷം കീഴറ്റം മുറിക്കുക. ക്രമമില്ലാത്ത രീതിയിലായിരിക്കണം മുറിക്കേണ്ടത്. മുടിക്ക് ബ്രൗണ്‍, ഗ്രേ കളറുകളും കൊടുക്കാം.
ഇനി അമിതവണ്ണത്തെക്കുറിച്ച് ആകുലപ്പെടേണ്ട. ഈ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കൂ… ആത്മവിശ്വാസത്തോടെ നിലനില്‍ക്കൂ…
Photo Courtesy : Google/ images are subject to copyright