അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
പുതിയ ഫീച്ചറുകളുമായ് അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ചൊവ്വാഴ്ച നടന്ന ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറന്‍സിലാണ് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഫീച്ചറുകളെക്കുറിച്ച് പ്രഖ്യാപിച്ചത്. നവമാധ്യമങ്ങളിലെ സ്വകാര്യതാനയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്ലിയര്‍ ഹിസ്റ്ററി പ്രൈവസി ടൂളാണ് ഇതില്‍ പ്രധാനം. ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന ഈ ഫീച്ചറിലൂടെ ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഹിസ്റ്ററിയും കുക്കീസും മായ്ച്ച് കളയുന്നതിലൂടെ പരസ്യങ്ങള്‍ക്കും നിയന്ത്രണം കൈവരും.
ഓണ്‍ലൈന്‍ ഡേറ്റിംഗ് ഫീച്ചര്‍, ആപ് റിവ്യൂ പ്രൊസസ്, വി.ആര് മെമ്മറീസ്, ത്രീഡി ഫോട്ടോസ്, മെസഞ്ചര്‍ ട്രാന്സ്ലേഷന് എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകളാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. കൂടാതെ, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചാറ്റും വാട്സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗും ഒരുക്കാനുള്ള പദ്ധതിയിലാണ് സുക്കര്‍ബര്‍ഗ്.
Photo Courtesy : Google/ images are subject to copyright