ഇന്ധന വില കുറയ്ക്കാന്‍ മോദിയെ ചലഞ്ച് ചെയ്ത് രാഹുല്‍
ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട പ്രധാനമന്ത്രി, വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ചതില്‍ വളരെയധികം സന്തോഷം. ഇതാ ഞാും നല്കുന്നു ഒരു ചലഞ്ച്: ഇന്ധനവില കുറയ്ക്കുക, അല്ലെങ്കില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തി താങ്കളെക്കൊണ്ട് ഇന്ധനവില കുറയ്ക്കും. താങ്കളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ചതായി മോദി ട്വീറ്റ് ചെയ്തിരുന്നു. കൊഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ചുവെന്നും വൈകാതെ ഫിറ്റ്നസ് ചലഞ്ച് വീഡിയോ ഷെയര്‍ ചെയ്യുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ വെല്ലുവിളി.
Dear PM,
Glad to see you accept the @imVkohli fitness challenge. Here’s one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge
— Rahul Gandhi (@RahulGandhi) May 24, 2018
Photo Courtesy : Google/ images are subject to copyright