മിസ് ക്വീന്‍ ഓഫ് ഇന്ത്യ: ചിത്രങ്ങള്‍ കാണാം
ആലപ്പുഴ: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തിയ എട്ടാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയത് മലയാളിയായ ലക്ഷ്മി മേനോനായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ലക്ഷ്മി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ്. സിമ്രാന് മല്‍ഹോത്ര (പഞ്ചാബ്), ഐശ്വര്യ സഹ്ദേവ് (ന്യൂഡല്‍ഹി) എന്നിവരാണ് ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടിയത്.
മണപ്പുറം ഫിനാന്‍സാണ് പെഗാസസ് സംഘടിപ്പിച്ച മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2018ന്റെ മുഖ്യപ്രായോജകര്‍. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.