ദുരിതാശ്വാസക്യാമ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തുന്നു .

ദുരിതാശ്വാസക്യാമ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തുന്നു .

pinarayivijayan

ദുരിതാശ്വാസക്യാമ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തുന്നു . പ്രളയക്കെടുത്തിൽപ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും അവരുടെ പരാതികൾ കേൾക്കാനുമാണ് അദ്ദേഹം നേരിട്ടെത്തിയാണ് . ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി കാൽനടയായിട്ടാണ് ദുരിതബാധിതരെ സന്ദർശിക്കുന്നത് .ചെങ്ങന്നൂരിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം കോഴഞ്ചേരിക്ക് പോയി .ക്യാംപുകളിലും ബന്ധുവീടുകളിലുമായി വീട്ടിലേക്കു മടങ്ങാനാകാതെ 13.43 ലക്ഷം പേരുണ്ടെന്നാണു കണക്ക്.മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളാണു മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. …
കോഴഞ്ചേരിയിൽനിന്ന് ആലപ്പുഴ ജില്ലയിലെ ക്യാംപുകളിലേക്കാണു പോവുക. തുടർന്ന് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപുകൾ സന്ദര്‍ശിക്കും. ശേഷം തൃശൂര്‍ ചാലക്കുടിയിലെ ക്യാംപുകളിലെത്തും.മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എംഎൽഎ, കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട് .

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.