കലൈജ്ഞർ എം.കരുണാനിധി അന്തരിച്ചു

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഈ വർഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വർഷം പൂർത്തിയാക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright

