സ്വവർഗ്ഗലൈംഗികത ഇനിമുതൽ ക്രിമിനൽ കുറ്റമല്ല – സുപ്രീംകോടതി

സ്വവർഗ്ഗലൈംഗികത ഇനിമുതൽ ക്രിമിനൽ കുറ്റമല്ല – സുപ്രീംകോടതി

download (1)

ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി.ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ
വിധിപ്രസ്താവനം .lപരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ നമ്മുടെ സമൂഹം പക്വതയാർജിച്ചു കഴിഞ്ഞു.ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു .നര്‍ത്തകന്‍ എന്‍ എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവരാണ് 377-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചത്.

Photo Courtesy : Google/ images are subject to copyright   

..

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.