വറ്റി വരണ്ട പുഴകൾ ..സംസ്ഥാനം കടുത്ത വരൾച്ചയിലേക്കോ ?

വറ്റി വരണ്ട പുഴകൾ ..സംസ്ഥാനം കടുത്ത വരൾച്ചയിലേക്കോ ?

സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിൽ കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) ഇതേക്കുറിച്ച് പഠനം നടത്തുന്നു .പ്രളയബാധിത പ്രദേശങ്ങളിലും ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നു .വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത് .നദികളിലെ മണലെടുപ്പു വർധിച്ചതും വെള്ളം സംഭരിച്ചുനിർത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്.പല പ്രദേശങ്ങളിലും കിണർജലം താഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരൾച്ചയ്ക്കു കാരണമെന്നാണു നിഗമനം.പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിർഗമന മാർഗങ്ങൾ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കരുതപ്പെടുന്നു .

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.