ശബരിമല പ്രവേശനം -കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ പൊലീസ് തിരിച്ചയച്ചു.

വിദ്യാരംഭ ദിവസത്തില്‍ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ പൊലീസ് തിരിച്ചയച്ചു. രാവിലെ പൊലീസ് സുരക്ഷയില്‍ മലകയറിയ രഹനാ ഫാത്തിമയും കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതായി ഇവര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനിടയില്‍ ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിഞ്ഞു.
Photo Courtesy : Google/ images are subject to copyright

