തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമലയില്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധമായ ശബരിമലയില് അയ്യപ്പന് ചാര്ത്താനുള്ള തങ്ക അങ്കി ഇന്നെത്തും. ഉച്ചയോടെ പമ്പ ഗണപതി കോവിലിലെത്തുന്ന തങ്ക അങ്കി ഘോഷയാത്ര. വൈകിട്ട് ദീപാരാധന സമയത്തോടെ സന്നിധാനത്തെത്തും. പിന്നീട് ആഭരണങ്ങള് അയ്യപ്പന് ചാര്ത്തും.ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില് വന് സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്ന് പമ്പ മുതല് സന്നിധാനം വരെയുള്ള യാത്രയ്ക്ക് സുരക്ഷ പതിന്മടങ്ങായി വര്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സന്നിധാനത്തും മറ്റ് സുപ്രധാന സ്ഥലങ്ങളിലും ദ്രുതകര്മ്മ സേനയെ വിന്യസിക്കുമെന്നും അധികൃതര് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

