പുത്തൻ വിസ്മയവുമായി സാരി ബ്ലൗസ്
ഇന്ന് സാരികളേക്കാൾ കൂടുതൽ ട്രെൻഡിയായിക്കൊണ്ടിരിക്കുകയാണ് സാരിയോടൊപ്പം അണിയുന്ന ബ്ലൗസുകൾ വിവിധ തരത്തിലുള്ള ബ്ലൗസുകൾ അണിഞ്ഞ് ഒരു സാരിയിൽ തന്നെ വ്യത്യസ്ത ലുക്കുകൾ കൊണ്ടുവരാൻ സാധിക്കുമെന്നുള്ളതും ഫാഷൻ കുതുകികൾക്ക് ആവേശമുണർത്തുന്നു .

കോർ സെറ്റ് ബ്ലൗസ്.
സാധാരണ സാരി ബ്ലൗസിനേക്കാൾ അല്പം നീളം കൂടുതലാണ് കോർസെറ്റ് ബ്ലൗസുകൾക്ക് . ശരീരത്തിന് നല്ല ഷേപ്പ് തോന്നിക്കുന്ന രീതിയിലാണ് കോർസെറ്റ് ബ്ലൗസുകളുടെ ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് . സിംപിൾ ആയ സാരിക്കൊപ്പം ഹെവി ഡിസൈൻ ഉള്ള കോർസെറ്റ് ബ്ലൗസ്സുകൾ അണിഞ്ഞാൽ ഒരു വ്യത്യസ്ത ലുക്ക് ലഭിക്കും എന്നുള്ളതിൽ സംശയമില്ല .

ഹാൾട്ടർ നെക് ബ്ലൗസ് .
നൈറ്റ് പാർട്ടികളിലെ താരമാണ് ഹാൾട്ടർ നെക് ബ്ലൗസ്. ഈ ഫാഷൻ ഇറങ്ങിയതുമുതൽ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ നിലനിക്കുന്നുവെന്നതും ഹാൾട്ടർ നെക് ബ്ലൗസ് ബ്ലൗസുകളെ ശ്രദ്ധേയമാക്കുന്നുണ്ട് .

ട്യൂബ് ബ്ലൗസ്
വശ്യതയും പ്രസരിപ്പും നിറഞ്ഞ ലുക്ക് നൽകാൻ ഈ ബ്ലൗസുകൾ സഹായിക്കും. ട്യൂബ് ബ്ലൗസുകൾ ധരിക്കുമ്പോൾ കഴുത്തിലും തോൾ ഭാഗങ്ങളിലുമൊന്നും ടാനിങ്ങോ നിറ വ്യത്യാസമോ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അത് അഭംഗിയുണ്ടാക്കും .

ലോങ്ങ് സ്ലീവ് ബ്ലൗസ്
ട്രെഡിഷണൽ എത്നിക് ലുക്ക് കിട്ടാൻ ലോങ്ങ് സ്ലീവ് ബ്ലൗസ്സിനെ വെല്ലാൻ വേറൊന്നില്ല തന്നെ .ലോങ് സ്ലീവിനൊപ്പം കോളർ നെക്കും കൂടി വരുമ്പോൾ രാജകീയ ഛായ കൈവരുമെന്നതിൽ സംശയമില്ല.

ജാക്കറ്റ് ബ്ലൗസ്
ഫാഷനിലെ പുതിയ താരമായ ജാക്കറ്റ് ബ്ലൗസ് ഡിസൈനുള്ള സാരിയുമൊത്ത് അണിയുമ്പോൾ ഒരു വ്യത്യസ്തമായ ലുക്ക് കിട്ടും . പാർട്ടികളിൽ തിളങ്ങാൻ പുതുപുത്തൻ ഫാഷനാണ് ജാക്കറ്റ് ബ്ലൗസ് .

റഫിള്സ് ബ്ലൗസ്
ഞൊറികലിട്ടു തയ്യാറാക്കുന്ന ബ്ലൗസ് ഡിസൈൻ ആണിത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഞൊറികളുടെ വലുപ്പമോ, എണ്ണമോ കൂട്ടുകയോ കുറയ്ക്കുകയും ചെയ്ത് കൂടുതൽ ആകർഷകമാക്കാം.

കോളർ നെക്
കോട്ടൻ സാരിയുടെയോ ഓർഗണ്ടി സാരിയുടെയോ കൂടെ അണിഞ്ഞാൽ വളരെ ആകർഷകമാകുന്ന ഒരു ഡിസൈൻ ആണിത് .ഓഫീസ് ഫങ്ഷനുകൾക്ക് അണിയാൻ അനുയോജ്യമായ ബ്ലൗസാണ് കോളർ നെക്ക് .ഒരു സ്റ്റൈലിഷ്, കോർപ്റേറ്റ് ലുക്ക് ലഭിക്കാൻ ഇത് സഹായിക്കുന്നു.
Photo Courtesy : Google/ images are subject to copyright

