പുല്വാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നല്കി ഇന്ത്യ.

പുല്വാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നല്കി ഇന്ത്യ. ഇന്ത്യന് വ്യോമസേന പാക് അതിര്ത്തി കടന്ന് ഭീകരതാവളങ്ങള് തകര്ത്തു. പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളമാണ് തകര്ത്തത്. ചൊവ്വാഴ്ച പുലര്ച്ചെ 3.30 ന് ആയിരുന്നു ആക്രമണം. പന്ത്രണ്ട് മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില് പങ്കെടുത്തത്. ആയിരം കിലോ സ്ഫോടന വസ്തുക്കള് വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. . ആദ്യമായാണ് പാക്കിസ്ഥാനില് കടന്നുകയറി ഇന്ത്യന് വ്യോമസേന ആക്രമണം നടത്തുന്നത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില് ബോംബ് വര്ഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങള് സുരക്ഷിതമായി ഇന്ത്യയില് തിരിച്ചെത്തി. യുദ്ധ വിമാനങ്ങള്ക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തില് പങ്കെടുത്തെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു .
Photo Courtesy : Google/ images are subject to copyright
