ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് രമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിവേചനമില്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതു സംബന്ധിച്ചും സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ടി.പി വധക്കേസിലെ 13-ാം പ്രതിയാണ് കുഞ്ഞനന്തന്.
ഹര്‍ജി പരിഗണിക്കവെ രമയെയും കോടതി വിമര്‍ശിച്ചു. ഹര്‍ജി ഗൗരവത്തോടെയാണോ കാണുന്നതു കോടതി രമയോട് ആരായുകയും അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങള്‍ നിസാരവത്കരിക്കരുതെന്നും രമയോട് കോടതി വ്യക്തമാക്കുകയും ചെയ്തു .
Photo Courtesy : Google/ images are subject to copyright
