ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസം നേടി

ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയില്‍ 20 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. 21 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ബിജെപി സര്‍ക്കാരിനുണ്ടായിരുന്നത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14 എംഎല്‍എമാരും എന്‍സിപിക്ക് ഒരു അംഗവുമുണ്ട്. എന്‍സിപി അംഗം ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്നതും ശ്രദ്ധേയമാണ്. 40 അംഗ സഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു 19 പേരുടെ പിന്തുണ മാത്രം മതിയായിരുന്നു. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
Photo Courtesy : Google/ images are subject to copyright

