വേനൽ മഴ : റാന്നിയിൽ കനത്ത നാശം

റാന്നിയില്‍ വേനല്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു . മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 100ലേറെ വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. നിരവധിയിടങ്ങളിൽ മരം കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം വിവിധയിടങ്ങളില്‍ താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവിക്കുന്ന ചൂടിന് ശമനം ഉണ്ടായേക്കുമെന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.അതേസമയം ചൂട് നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ടേല്‍ക്കരുതെന്ന നിര്‍ദ്ദേശമുണ്ട്.
Photo Courtesy : Google/ images are subject to copyright

