ഇന്നു തന്നെ സ്പീക്കര്‍ വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഇന്നു തന്നെ സ്പീക്കര്‍  വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഇന്നു തന്നെ സ്പീക്കര്‍ കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിലെ പത്ത് വിമത എം എല്‍ എമാർ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിലപാട് സുപ്രീംകോടതി അറിയിച്ചത്.

എം എല്‍ എമാരോടു വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് സ്പീക്കര്‍ രമേഷ് കുമാറിനു മുന്നില്‍ നേരിട്ടു ഹാജരായി രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ രാജിക്കത്തു നൽകാനും കോടതി അറിയിച്ചു. രാജിവിഷയത്തില്‍ എടുത്ത തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് വിമത എം എല്‍ എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.