വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതിന് സ്വകാര്യ വിദേശ നാണയ വിനിമയ ഏജന്‍സിക്കെതിരെ അന്വേഷണം
വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ മുന്‍പ് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്വകാര്യ വിദേശ നാണയ വിനിമയ ഏജന്‍സിയായ തോമസ് കുക്കിനെതിരെ അന്വേഷണം. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.
റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് രണ്ടായിരത്തോളം ഇടപാടുകാരിൽനിന്നും വിദേശ യാത്രക്കാര്‍ക്ക് കറന്‍സി മാറിനല്കിയാണ് തട്ടിപ്പ്.എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് തട്ടിപ്പ് കണ്ടെത്തിയത്.
സംഭവത്തില്‍ കസ്റ്റംസ് നിയമലംഘനവും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം ആരംഭിച്ചു.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് റിസര്‍വ് ബാങ്കിന് തട്ടിപ്പ് കണ്ടെത്തിയതിനാൽ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് നല്കി.
Photo Courtesy : Google/ images are subject to copyright