കെവിൻ വധക്കേസിൻെറ വിധി ഓഗസ്റ്റ് 14 ന്

കെവിൻ വധക്കേസിൻെറ വിധി ഓഗസ്റ്റ് 14 ന്

കെവിൻ വധക്കേസിൻെറ വിധി ഓഗസ്റ്റ് 14 ന്. ദുരഭിമാനത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് നീതികിട്ടുമോയെന്ന് ആഗസ്റ്റിൽ അറിയാം. മൂന്നുമാസം നീണ്ട വിചാരണ പൂര്‍ത്തിയായി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

ന​ര​ഹ​ത്യ ഉ​ള്‍​പ്പ​ടെ 10 വ​കു​പ്പു​ക​ളാ​ണ് 14 പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 179 സാ​ക്ഷി​മൊ​ഴി​ക​ളും 176 പ്ര​മാ​ണ​ങ്ങ​ളും കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

തു​ട​ര്‍​ന്ന് മെ​യ് 28ന് ​കോ​ട്ട​യ​ത്തെ ചാ​ലി​യേ​ക്ക​ര ആ​റ്റി​ല്‍ നി​ന്ന് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​തി​ന്‍റെ ത​ലേ​ദി​വ​സം നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം കെ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ കെ​വി​നെ മ​ര്‍​ദ്ദി​ച്ച്‌ അ​വ​ശ​നാ​ക്കി ആ​റ്റി​ല്‍ ത​ള്ളു​ക​യാ​യിരുന്നുവെന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ കണ്ടെത്തി. കേസിൽ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു ​ഒന്നാം പ്രതിയും അ​ച്ഛ​ന്‍ ചാ​ക്കോ അഞ്ചാം പ്രതിയുമാണ്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.