കർണാടകയിലെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും.

കർണാടകയിലെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാവിലെ 10.30 ന്കോണ്‍ഗ്രസ്-ജെ.ഡി.എസ്. വിമതരുടെ ഹര്‍ജി പരിഗണിക്കുന്നത്.എം.എല്‍.എമാരുടെ രാജികാര്യത്തില്‍ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടിന് സാധുതയുണ്ടോയെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.

കഴിഞ്ഞ മാസമായിരുന്നു രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ പത്ത് വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ആദ്യം ഹർജി പരിഗണിച്ച കോടതി ആദ്യം രാജിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഉത്തരവിട്ടു.

എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി
സ്‌പീക്കറും കോടതിയിൽ ഹർജി നൽകി. ഇതോടെ സ്പീക്കറുടെ ഭരണഘടന അധികാരത്തിൽ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന വാദത്തിലേക്ക് കടന്നത്. അതിനാലാണ് വിശദമായി പഠിച്ചതിന് ശേഷം ഉത്തരവിനായി വാദം പറയുന്നത് നീട്ടിയത്.

രണ്ടു ഹർജിയും സുപ്രീംകോടതി ഇന്ന് ഒരുമിച്ചായിരിക്കും പരിഗണിക്കുക. ഇതില്‍ ഏത് വാദത്തിനൊപ്പമായിരിക്കും കോടതിയെന്ന് ഇന്നറിയാം.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.