ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ട്രൈബ്യൂണല്‍ കോടതിയുടെ വിധി
ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ട്രൈബ്യൂണല്‍ കോടതിയുടെ വിധി. തുടര്‍ച്ചയായ സസ്പെന്ഷന് നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ഉത്തരവിൽ പറയുന്നു. കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്കിയ ഹര്‍ജിയിലാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതിയുടെ ഇങ്ങനെയുള്ള വിധി.
അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കാനും ട്രൈബ്യൂണലിന്റെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ട്, എന്നാൽ തുടര്‍ച്ചയായ സസ്പെന്ഷന് നിയമവിരുദ്ധമായ നടപടിയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിൽ ജേക്കബ് തോമസ് 2 വര്‍ഷമായി സസ്പെന്‍ഷനിലാണ്. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അതിന്റെ പേരിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright