കർണാടക സ്പീക്കർ കെ.ആര് രമേഷ് കുമാര്‍ രാജിവെച്ചു.
ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. ഇതിനുപിന്നാലെ സ്പീക്കർ കെ.ആര് രമേഷ് കുമാര്‍ രാജിവെച്ചു.
106 പേരുടെ ശബ്ദവോട്ടോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു. 17 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 207 ആയി കുറഞ്ഞു.
കേവലഭൂരിപക്ഷം 104 ആയിരുന്നു എന്നാൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 106പ്പേരുടെ വോട്ട് ലഭിച്ചു വിശ്വാസ വോട്ടെടുപ്പിൽ. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright