രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഇന്റലിജന്‍സ് സ്‌കൂളുമായി കേരള പൊലീസ്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഇന്റലിജന്‍സ് സ്‌കൂളുമായി കേരള പൊലീസ്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഇന്റലിജന്‍സ് സ്‌കൂള്‍ ആരംഭിക്കാന്‍ കേരള പൊലീസ്. ഇതിനായി സംസ്ഥാന പൊലീസ് ചീഫ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. യുഎസിലെ ഇന്റലിജന്‍സ് സ്‌കൂളിന്റെ മാതൃകയിലാണ് കേരളത്തിലും ഇന്റലിജന്‍സ് സ്‌കൂള്‍ തുടങ്ങുന്നത്.

സായുധ സേനാ ആസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യവും നക്‌സല്‍ സംഘടനകള്‍ സജീവമായതുമാണ് രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടാണ് പൊലീസ് നടപടിക്കായി പല കേസുകളിലും ആശ്രയിച്ചത്. ഈ കുറവുകള്‍ നികത്താനാണ് ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനമായത്.

പൊലീസ് ട്രെയിനിംഗ് കോളേജിന്റെ മാതൃകയിലായിരിക്കും ഇന്റലിജന്‍സ് സ്‌കൂളും. പ്രത്യേക സിലബസ് തയ്യാറാക്കിയാകും പരിശീലനം. പ്രായോഗിക പരിശീലനവും ലഭ്യമാക്കാനാണ് തീരുമാനം.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.