ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് നാളെത്തന്നെ വിധേയമാകണമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് നാളെത്തന്നെ വിധേയമാകണമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

ബീഹാർ സ്വദേശിനി നൽകിയ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ ഡിഎൻഎ പരിശോധന നാളെ. ഡി എൻ എ പരിശോധനയ്ക്കായി നാളെ തന്നെ രക്തസാമ്പിളുകൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കകം പരിശോധന ഫലം കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ബീഹാർ സ്വദേശി നൽകിയ പരാതിയിൽ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇങ്ങനെയുള്ള നിർദ്ദേശം. ബിനോയ് കോടിയേരിക്ക് ഡി.എൻ.എ പരിശോധനയ്ക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിൽ ബിനോയ് കോടിയേരിക്ക് നേരത്തെതന്നെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. അന്ന് എല്ലാ തിങ്കളാഴ്ചയും മുംബൈയിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ തനിക്കു അസുഖമാണെന്ന് കാണിച്ചു ബിനോയി രക്തസാമ്പിളുകൾ നൽകിയിരുന്നില്ല.

ബിനോയ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ ഓഷിവാര പോലീസും ഡി.എൻ.എ പരിശോധന വേണമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡി.എൻ.എ പരിശോധന അനിവാര്യമാണെന്നും രക്തസാമ്പിളുകൾ നാളെത്തന്നെ നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.