മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകിട്ട് 3.55 ഓടെ ആയിരുന്നു അന്ത്യം.

നിര്യാണത്തില്‍ രാഷ്ട്രപതിയും രാമനാഥ് കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവർ അനുശോചിച്ചു.

ഡല്‍ഹി പി സി സി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിരുന്നു നിലവില്‍. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു. ഗാന്ധി കുടുംബവുമായി ഏറേ അടുപ്പം പുലർത്തിയിരുന്നു ഷീല ദീക്ഷിത്.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി. ആംആദ്മിപാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്നു സജീവ രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു.

പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്റെ മകനാണു വിവാഹം കഴിച്ചത്. അതോടെ ഉത്തർപ്രദേശിന്റെ മരുമകളായാണ് അവർ അറിയപ്പെട്ടിരുന്നത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.