അയോധ്യ കേസിലെ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഇന്ന് സുപ്രീംകോടതി അയോധ്യ കേസിലെ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കും. ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലം കണ്ടില്ല. വ്യാഴാഴ്ചയാണ് മൂന്നംഗ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ അന്തിമവാദം കേള്‍ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ ഈ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും പരഗിണിക്കുക.
പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന അയോധ്യ ഭൂമിതര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടിയാണ് മാര്‍ച്ച് എട്ടിനു മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. നാലര മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
മധ്യസ്ഥചര്‍ച്ചയില്‍ ഫലം കാണുന്നില്ലെന്നും കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ഗോപാല്‍ സിങ് വിശാരദ് രംഗത്തെത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright