ജമ്മുകാശ്മീരിന്‌ ഇനി ഈ പ്രത്യേക അധികാരങ്ങളില്ല. ആർട്ടിക്കിൾ 370 ഇനി ചരിത്രം. എന്താണ് ആർട്ടിക്കിൾ 35A യിലും 370തിലും പറയുന്നത് .

ജമ്മുകാശ്മീരിന്‌ ഇനി ഈ പ്രത്യേക അധികാരങ്ങളില്ല. ആർട്ടിക്കിൾ 370  ഇനി ചരിത്രം. എന്താണ് ആർട്ടിക്കിൾ 35A യിലും 370തിലും പറയുന്നത് .

ജമ്മുകാശ്മീരിന്‌ ഇനി ഈ പ്രത്യേക അധികാരങ്ങളില്ല. ആർട്ടിക്കിൾ 370 ഇനി ചരിത്രം. ഭരണഘടനയിൽ കാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവികളാണിവ. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദാണ് ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കാശ്മീർ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നൽകുന്ന വകുപ്പുകളാണിവ.

ആർട്ടിക്കിൾ 35 A യിൽ പറയുന്നത് ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഈ നിയമം അനുസരിച്ച്‌ പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കില്ല. സ്ത്രീകൾക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികൾക്കും ഇത് ബാധകമായിരിക്കും. ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍‌ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം.

അടുത്തതാണ് ആർട്ടിക്കിൾ 370 ഇതിൽ പറയുന്നത് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമമാണ്. സംസ്ഥാനത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ നിയമം അനുസരിച്ച്‌ കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. എന്നാൽ ഇതൊരു താത്കാലിക നിയമമാണ് കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമാണെന്നും നിഷ്‌കര്‍ച്ചിട്ടിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്നു. പക്ഷെ ഈ പദവികള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികള്‍ ഉണ്ടെങ്കിലും 1952 ലെ ഡല്‍ഹി കരാര്‍ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല. പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്. യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ.

ഇരു നിയമങ്ങളും നിലവില്‍ വരുന്നത് ജവഹര്‍ നെഹ്രുവിന്റെ കാലത്താണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.