ജമ്മുകശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോയിൽ അതീവ ജാഗ്രത.

ജമ്മുകശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോയിൽ അതീവ ജാഗ്രത.

ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോയിൽ അതീവ ജാഗ്രത നിർദ്ദേശിച്ചു. അതിനാൽ ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

സ്റ്റേഷനുകളില്‍ സിഐഎസ്‌എഫിന്റെ കര്‍ശന സുരക്ഷാ പരിശോധന നിർബന്ധമാക്കി. പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. കാശ്മീർ വിഷയവും സ്വാതന്ത്ര്യദിനവും കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഓരോ സ്റ്റേഷനുകളിലും സിഐഎസ്‌എഫ്, കൗണ്ടര്‍-ടെറര്‍ റിയാക്ഷന്‍ ടീം, മറ്റ് സുരക്ഷാ യന്ത്രങ്ങള്‍ എന്നിവ നിയോഗിച്ചിട്ടുണ്ട്. ദിവസേന 28ലക്ഷത്തോളം പേരാണ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുര്ഡഗാവോണ്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.

അധികൃതർ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.