പാകിസ്ഥാൻ കറാച്ചിക്ക് മുകളിലൂടെയുള്ള 3 വ്യോമപാതകൾ അടച്ചു.

പാകിസ്ഥാൻ കറാച്ചിക്ക് മുകളിലൂടെയുള്ള 3 വ്യോമപാതകൾ അടച്ചു.

പാകിസ്ഥാൻ കറാച്ചിക്ക് മുകളിലൂടെയുള്ള 3 വ്യോമപാതകൾ അടച്ചു. കശ്മീർ വിഷയം കടുപ്പിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ വ്യോമപാതകൾ അടച്ചത്. ഇന്നുമുതൽ വെള്ളിയാഴ്ച്ചവരെ വ്യോമപാതകൾ അടച്ചിടുമെന്നും പാക് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധിയിലുള്ള പാതകൾ ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻറെ ഇങ്ങനെയൊരു നീക്കം. ഈ നിയന്ത്രണം കറാച്ചി വ്യോമപാത ഉപയോഗിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ബാധകമായിരിക്കും.

എന്നാൽ ജമ്മുകശ്മീര്‍ വിഷയത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന യു.എന്‍. പൊതുസഭയില്‍ പാക് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി അറിയിച്ചു. ഇമ്രാൻഖാൻ കശ്മീരികളുടെ വികാരങ്ങൾ ലോകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതുകൂടാതെ ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയാനുള്ളതിനെക്കുറിച്ച് പാക് പ്രധാനമന്ത്രി ആലോചിക്കുന്നുണ്ടെന്നും, പാകിസ്താൻവഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്, ഇക്കാര്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം അടുത്തുതന്നെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ആയിരിക്കും എടുക്കുക.

ബാലാകോട്ട് ആക്രമണത്തിനുശേഷം ഫെബ്രുവരിയില്‍ പാകിസ്താന്‍ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു. പിന്നീട് ജൂലായ് 16-നാണ് പാകിസ്താൻ വ്യോമപാത തുറന്നത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.