ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്: രണ്ടാം ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം.

ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്: രണ്ടാം ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം.

ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രൻെറ അടുത്തെത്തി. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ന് പുലർച്ചയെ 3.45 നാണ് പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ്ക്കൊണ്ട് ചന്ദ്രൻെറ തൊട്ടരികിലേക്ക് ഭ്രമണപഥം താഴ്ത്തിയത്.

ചന്ദ്രോപരിതലത്തിന്റെ 35 കിലോമീറ്റര്‍ അടുത്തും 101 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ നിലവിൽ സ്ഥിതി ചെയ്യുന്നത്. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.40ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങാനുളള സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയാണ് ഇനിയുള്ളത്.

നാലു കാലുകള്‍ ഉറപ്പിച്ച്‌, ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ അമര്‍ന്നുനില്‍ക്കും. പരിസരവുമായി ഇണങ്ങാന്‍ നാലു മണിക്കൂര്‍ വേണ്ടിവരും. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി മാറും ഇന്ത്യ. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി ഇന്ത്യ തന്നെയാകും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.