ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുഹമ്മദ് യൂസഫ്  തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. സീതാറാം യെച്ചൂരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇങ്ങനെയൊരു നടപടി.

കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ മുഹമ്മദ് യൂസഫ് തരിഗാമിയെ സീതാറാം യെച്ചൂരി സന്ദർശിച്ചിരുന്നു. സന്ദർശന ശേഷം യൂസഫ് തരിഗാമിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, അബ്ദുള്‍ നസീര്‍ എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ജമ്മു കശ്മീരിൻറെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.