പോൾ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസിലെ 8 പ്രതികളെ കോടതി വെറുതെവിട്ടു.
പോൾ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസിലെ 8 പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയായ ജയചന്ദ്രൻ ഉൾപ്പെടെയുള്ള എട്ടുപ്രതികളെയാണ് വെറുതെ വിട്ടത്. ഒൻപത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ ബാക്കി എട്ടുപേരെയും വെറുതെ വിട്ടത്. 2009 ഓഗസ്റ്റ് 21-ന് രാത്രിയാണ് നെടുമുടി പൊങ്ങയില്‍ വച്ച് പോള്‍ എം ജോര്‍ജിനെ സംഘംചേർന്ന് കൊലപ്പെടുത്തിയത്.
രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധിയെ ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് 2015 സെപ്റ്റംബറിൽ ശിക്ഷ വിധിച്ചത്. സിബിഐ കോടതിയുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
13 പ്രതികളില്‍ ഒൻപതുപ്പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയും, നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവുമാണ് സിബിഐ കോടതി ശിക്ഷവിധിച്ചത്. മൂന്ന് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു.
Photo Courtesy : Google/ images are subject to copyright

