കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.
കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സെപ്തംബർ 27 വരെയാണ് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് സൂചന.
നാളെ അറബിക്കടലിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 55 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുണ്ടാകും. അതിനാൽ മത്സ്യത്തൊഴിലാളികളോട് നാളെ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നാളെ ബംഗാള്‍ ഉള്‍ക്കടലിലെ പടിഞ്ഞാറ് മധ്യ ഭാഗത്ത് വടക്കന്‍ ആന്ധ്ര തീരത്തോട് ചേര്‍ന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ മഴക്ക് കാരണമാകുന്നത്.
Photo Courtesy : Google/ images are subject to copyright

