മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനൊരുങ്ങി സർക്കാർ…

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനൊരുങ്ങി സർക്കാർ…

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനൊരുങ്ങി സർക്കാർ. ഒക്ടോബര് 4 ന് തന്നെ പൊളിച്ചുതുടങ്ങുമെന്ന് നഗരസഭാ അറിയിച്ചു. ഇതിനുമുന്നോടിയായി ജല, വൈദ്യുതി വിതരണം നാല് ഫ്ലാറ്റുകളിലെയും നിർത്തലാക്കും. ഇതിനായി കെ എസ് ഇ ബിക്കും വാട്ടര്‍ അതോറിറ്റിക്കും നഗരസഭ കത്ത് നല്‍കി. താമസക്കാരെ ഒഴിപ്പിക്കലാണ് ആദ്യ ലക്ഷ്യം.

നഗരസഭയ്ക്കാണ് പൊളിക്കാനുള്ള ഉത്തരവാദിത്വം. 60 ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. സബ്കളക്ടർ സ്നേഹിൽ കുമാർ IASനെയാണ് പൊളിക്കാൻ സർക്കാർ ചുമതലപെടുത്തിയിരിക്കുന്നത്. അദ്ദേഹം ഇന്ന് മരടിലെത്തി തുടർനടപടികൾക്ക് തുടക്കംകുറിക്കും.

ഫ്ലാറ്റ് പൊളിക്കുന്നതിനായി പത്ത് പദ്ധതികളാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഇതിൻെറ രൂപരേഖ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് കൈമാറും. നാല് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണുള്ളത്. പുനരധിവാസം ആവശ്യമുള്ളവർ അറിയിക്കാൻ നഗരസഭ നോട്ടിസ് നൽകിയിരുന്നു. എന്നാൽ അതിന് ആരും മറുപടി നൽകിയില്ലെങ്കിലും വീടുവിട്ടിറങ്ങുന്നവരെ പുനരധിവസിപ്പിക്കാനായി താത്കാലിക താമസിക്കുന്നതിനുള്ള ഇടങ്ങൾ നഗരസഭാ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.