എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു.
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തില്‍ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായിരിക്കുന്നത്. അമ്പത് ശതമാനത്തിലേറെ വോട്ട് രണ്ട് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു.
ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സി ജി രാജഗോപാല്‍ മുന്നേറിയിരുന്നു. എന്നാൽ പിന്നീട് എല്‍ഡിഎഫിൻ്റെ മനു റോയ് ബിജെപി സ്ഥാനാർത്ഥി സി ജി രാജഗോപാലിനെ കടത്തി വെട്ടി മുന്നേറിയെങ്കിലും അല്‍പ്പസമയത്തിനകം തന്നെ യുഡിഎഫിൻ്റെ ടി ജെ വിനോദ് കോണ്‍ഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.
കനത്ത മഴയും വെള്ളക്കെട്ടും കാരണം 57.89 % പോളിങ് മാത്രമായിരുന്നു എറണാകുളത്ത്. ഈ വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടിജെ വിനോദ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright