മിസ് ഏഷ്യ ഗ്ലോബൽ 2019: മത്സരാർഥികൾക്കുള്ള ഗ്രൂമിങ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

മിസ് ഏഷ്യ ഗ്ലോബൽ 2019: മത്സരാർഥികൾക്കുള്ള ഗ്രൂമിങ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

മിസ് ഏഷ്യ ഗ്ലോബൽ 2019ലെ മത്സരാർഥികൾക്കുള്ള ഗ്രൂമിങ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. കേരളപ്പിറവി ദിനത്തിൽ മിസ് ഏഷ്യ ഗ്ലോബലിൻ്റെ അഞ്ചാമത് എഡിഷന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിൽ വേദിയൊരുങ്ങും, വൈകുന്നേരം 6മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യൻ- യുറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിൽപ്പരം സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരയ്ക്കുക. മലേഷ്യയിലെ പെനാങ് ടൂറിസം മിനിസ്റ്റർ മുഖ്യാതിഥിയായെത്തുന്ന ഈ ചടങ്ങിൽ അദ്ദേഹത്തെക്കൂടാതെ ടുറിസം മേഖലയിലെ മറ്റുപ്രതിനിധികളും പങ്കെടുക്കും. ഈ വേദിയിൽ വച്ച് ഇന്ത്യ അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബൽ 2020 ൻറെ ബാറ്റൺ മലേഷ്യയ്ക്ക്കൈമാറുന്നു . മലേഷ്യയുടെ പെനാങിൽ വച്ചാണ് മിസ് ഏഷ്യാ ഗ്ലോബൽ 2020 ന് വേദിയൊരുങ്ങുക .

കേവലം അഴകളവുകളില്ലാതെ ബുദ്ധിയിലും കഴിവിലും സാമൂഹിക പ്രതിബദ്ധതയിലും മികവുതെളിയിക്കുന്ന മത്സരാർഥിയായിരിക്കും വിജയിയുടെ സുവർണ്ണകിരീടമണിയുക. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ പട്ടവും യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ ഗ്ലോബൽ പട്ടവും സമ്മാനിക്കും. ഫാഷൻ മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളാണ് വിധികർത്താക്കളാകുക. നാഷണൽ കോസ്റ്റും റൗണ്ട്, ബ്ലാക്ക് കോക്റ്റെയിൽ റൗണ്ട്, വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണ് ഈ മത്സരത്തിനുള്ളത്. മത്സരാർഥികൾക്കുള്ള ഗ്രൂമിങ് ഒക്ടോബർ 25ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

മിസ്സ് ഏഷ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2019 റണ്ണറപ്പായ സമിക്ഷ സിംഗാണ്. മിസ് ഏഷ്യ ഗ്ലോബൽ 2019, മിസ് ഏഷ്യ 2019, ഫസ്റ്റ് റണ്ണർ അപ്, സെക്കൻഡ് റണ്ണർ അപ് എന്നിവ കൂടാതെ മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ , മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പെർഫെക്ട് ടെൻ, മിസ് ടാലന്റ്, മിസ് ക്യാറ്റ് വോക്ക്, മിസ് പേഴ്‌സണാലിറ്റി, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്സ്, മിസ് പെർഫെക്റ്റ് ടെൻ, ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം, മിസ് സോഷ്യൽ മീഡിയ തുടങ്ങിയ പുരസ്കാരങ്ങളും സമ്മാനിക്കപ്പെടും.

പറക്കാട്ട് ജ്വല്ലറി രൂപകല്പനചെയ്ത സുവർണ്ണകിരീടവും, സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ 18 വർഷങ്ങളായി സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസ് നടത്തുന്ന മിസ്ഏഷ്യഗ്ലോബൽ 2019 -ൻ്റെ മുഖ്യപ്രായോജകർ മഹീന്ദ്രയും മണപ്പുറം ഫിനാൻസുമാണ്. ഡിക്യു വാച്ചസ്, സെറ, സാജ് എർത്ത് റിസോർട്ട്, ടി ഷൈൻ എന്നിവരാണ് പവേർഡ് ബൈ പാർട്ണർസ് .

ലോകസൗന്ദര്യത്തിൻ്റെ ചെറിയപതിപ്പ് നമ്മുടെ കൊച്ചുകേരളത്തിൽ അരങ്ങേറുമ്പോൾ ഏതൊരു മലയാളിക്കും അഭിമാനനിമിഷങ്ങളാണ് സമ്മാനിക്കുക. ലോകത്തിലാദ്യമായി ബിക്കിനി റൗണ്ട് ഒഴിവാക്കിക്കൊണ്ട് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിച്ചതും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. രാഷ്ട്ര-അന്താരാഷ്ട്ര സൗന്ദര്യമത്സര രംഗത്ത് സ്വന്തം പേര് തങ്കലിപികളിൽ എഴുതിച്ചേർക്കാൻ പെഗാസസിന് സാധിച്ചിട്ടുണ്ട്. മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഗ്ലാം വേൾഡ് എന്നീ സൗന്ദര്യമത്സരങ്ങളും പെഗാസസ് നടത്തിവരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ടുറിസം വികസനവും പ്രൊമോഷനും ലക്ഷ്യമാക്കിയാണ് മിസ് ഏഷ്യ കേരളത്തിൽ നടത്തുന്നതെന്ന് ചെയർമാൻ ഡോ. അജിത് രവി വ്യക്തമാക്കി.

യുണീക് ടൈംസ്, ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്നസ്, നിയോ ടൂർഎക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വോവ് ഫാക്ടർ, ജെ ഡി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ദി ടൈംസ് ന്യൂ, കേരളം ഗോഡ്‌സ് ഓൺ കൺട്രി, ഡിടിപിസി, യുറ്റിവേൾഡ്, യൂറോപ് ടൈംസ്, ഫിറ്റ്നസ് ഫോർ എവർ, വി കെ വീസ്, പറക്കാട്ട്റിസോർട്സ്, ഐശ്വര്യാ എന്നിവരാണ് മിസ് ഏഷ്യ ഗ്ലോബൽ 2019 ൻ്റെ ഇവന്റ്പാർട്ണേഴ്സ്.

ബൊണഡിയോ അഡോറാ ജെയിൻ (ഓസ്ട്രേലിയ), ഷാൻറാ പോൾ (ബംഗ്ലാദേശ്), യാന ക്രംസോവ
(ബെലാറസ്), ടെൻസിൻ സോംക്കി (ബെൽജിയം), സിൻഗേയ് ബിദാ (ഭൂട്ടാൻ), കരോലിൻ അലീനി ഡി മൊറായിസ് ഡാനിയേൽ (ബ്രസീൽ), ഇവാ നിദേൽഷെവ ഡോബ്രെവ (ബൾഗേരിയ), ടോങ് ഷാഉഷ് (ചൈന), ജാന കുറ്റേവ (ചെക്ക് റിപ്പബ്ലിക്ക്), ഫത്തു എൻ്റെറ്റാ സോവേ (ഗാംബിയ), മാമേ യാ അസിഡുവ ഡോങ്കോർ (ഘാന), എൽഷെമ്മ വാൽഡർ (ഹെയ്തി), സമീക്ഷ സിംഗ് (ഇന്ത്യ), ഫിറ വി ഇൻഡ്രിയ (ഇന്തോനേഷ്യ), മെലിസ്സ കാസ്സനോവ (കസാഖ്സ്ഥാൻ), ലേസിയോ കിം (കൊറിയ), ഹന്നാ പൈവാൻ (ലാവോസ്), എയ്ലാഷ റാംറഷിയാ (മൗറീഷ്യസ്), അജിറ്റ റയാമാജി (നേപ്പാൾ), ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്), ഷാക്കിർസോദ റസ്റ്റോകിന (റഷ്യ), സാറ ഡാമിയോനോവിക് (സെർബിയ), ഷിയായി ലിങ് സ്യൂ (തായ്‌വാൻ), ഓക്സാന സാംലിയന്യുക്കിന (ഉക്രൈൻ), നോവെയ്ൻ തി യെൻ ട്രാങ് (വിയറ്റ്നാം), റെബേക്ക കേബേയ്സോ (സാമ്പിയ) എന്നിവരാണ് മിസ് ഏഷ്യ ഗ്ലോബൽ 2019ലെ മത്സാർത്ഥികൾ.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.