ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ജസ്റ്റിസ് എസ് മണികുമാർ നിലവിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
2006 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. കൂടാതെ ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, അസി. സോളിസിറ്റര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകാന്‍ ശുപാര്‍ശ നല്‍കിയത്.
Photo Courtesy : Google/ images are subject to copyright