മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരത്തിന് നടൻ ജയസൂര്യ അർഹനായി.

മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരത്തിന് നടൻ ജയസൂര്യ അർഹനായി.

മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരത്തിന് നടൻ ജയസൂര്യ അർഹനായി. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യ അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ‘ഞാൻ മേരിക്കുട്ടിയെന്ന’ ചി​ത്ര​ത്തി​ല്‍ ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​ഥാ​പാ​ത്ര​ത്തെ​യാ​ണു ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. കൂടാതെ ‘ഞാൻ മേരിക്കുട്ടിയെന്ന സിനിമയ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മ​ട​ക്കം ഒ​ട്ട​ന​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ജയസൂര്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു. തൻെറ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും തനിക്ക് വന്ന നേട്ടം വലിയ അംഗീകാരമായി കാണുന്നതായും ജയസൂര്യ പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ക്ക് ജയസൂര്യ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.