ഫ്ലാറ്റുകൾ പൊളിക്കാൻ പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് സര്ക്കാര് ഉപദേശകനായെത്തുന്ന വിദഗ്ധ എന്ജിനിയര് എസ്.ബി.സര്വത്തേ.
മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കാൻ പ്രത്യേക രൂപരേഖ തയ്യാറാക്കും. നാല്ഫ്ളാറ്റുകൾ പൊളിക്കാനും പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് സര്ക്കാര് ഉപദേശകനായെത്തുന്ന വിദഗ്ധ എന്ജിനിയര് എസ്.ബി.സര്വത്തേ മാധ്യമങ്ങളോട് അറിയിച്ചു.
പൊളിക്കുന്ന ഫ്ലാറ്റുകളും അടുത്തുള്ള കെട്ടിടങ്ങളും തമ്മിലുള്ള അകലം പ്രധാനമാണ്. പരിസരവാസികള് ആരും പേടിക്കേണ്ടതില്ലെന്നും, സുരക്ഷിതമായിത്തന്നെ നാല് ഫ്ലാറ്റുകളും പൊളിച്ചുതീർക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്ളാറ്റുകള് സ്ഥിതി ചെയ്യുന്ന പരിസരം വിശദമായി പഠിച്ചശേഷമായിരിക്കും പൊളിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കുക.
നാലുഫ്ലാറ്റുകളും പൊളിക്കുന്നത് ഒരേരീതിയിലായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഓരോ അപ്പാർട്മെന്റുകളും പ്രത്യേകം പരിശോധിക്കും. എവിടെയെങ്കിലും തുറസായ സ്ഥലം ഉണ്ടെങ്കില് കെട്ടിടം പൊളിച്ച് ചരിച്ച് ഇടാന് സാധിക്കുമോ എന്നും നോക്കും, അതായിരിക്കും ഏറ്റവും എളുപ്പമാർഗം. പൊളിക്കുമ്പോൾ പരിസരവാസികള്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. സ്ഫോടനം തീർത്തും നിയന്ത്രിതമായിരിക്കും.
അടുത്തുള്ള കെട്ടിടങ്ങൾക്ക് പത്തുമീറ്റർ മാത്രം അകലമുള്ളൂവെങ്കിൽ നാശനഷ്ടമുണ്ടാകാൻ സാധ്യതകൂടുതലാണ്. ഫ്ലാറ്റുകൾ നേരിട്ട് വന്ന് വിശദമായി പരിശോധിച്ചതിനുശേഷം കാര്യങ്ങളെല്ലാം സർക്കാരിനെ വിശദമായി ബോധിപ്പിക്കുമെന്നും എസ്.ബി.സര്വത്തേ അറിയിച്ചു.ഇന്നാണ് അദ്ദേഹം കൊച്ചിയിലെത്തുക. നാളെ സര്ക്കാരുമായും പൊളിക്കല് കമ്പനികളുമായും ചര്ച്ചനടത്തും.
Photo Courtesy : Google/ images are subject to copyright

