ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ 10പ്പേർ മരിച്ചു. 1.78 ലക്ഷംപ്പേർ ദുരിതാശ്വാസകേന്ദ്രങ്ങളിലും.

ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ 10പ്പേർ  മരിച്ചു. 1.78 ലക്ഷംപ്പേർ  ദുരിതാശ്വാസകേന്ദ്രങ്ങളിലും.

ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ 10പ്പേർ  മരിച്ചു. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് വലിയ നാശനഷ്ടമാണ് ഉണ്ടാകിയത്. 2,473 വീട് പൂര്‍ണമായും 26,000 വീട് ഭാഗികമായും തകര്‍ന്നു. 1.78 ലക്ഷം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. 2.73ലക്ഷം കുടുംബങ്ങളാണ് കെടുതിക്കിരയായത്. 

തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഞായറാഴ്ച പുലർച്ചേ വീശിയടിച്ച ചുഴലിക്കാറ്റ് തീരദേശത്ത് കനത്ത നാശമുണ്ടാക്കി. 10 പേര്‍ മരിച്ചു. ഒഡീഷയിൽ 2പെർ മരിച്ചു. 21 ലക്ഷം ആളുകളെയാണ് താഴ്ന്ന പ്രദേശങ്ങളിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. 

ബംഗാള്‍ ഉള്‍ക്കടലിന്റെ സമീപത്തെ തീര ജില്ലകളിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നോര്‍ത്ത് പര്‍ഗാനയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഫ്രാസര്‍ഗഞ്ച് മേഖലയില്‍ ഒരു മീന്‍പിടിത്തക്കാരന്റെ മൃതദേഹം കണ്ടെത്തി. എട്ടുപേരെ കാണാതായി. 

5000 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. കൃഷികൾക്ക് വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്. 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.